നമസ്കാാാാാാരം

ഒടുവില്‍ ഞാനും ബൂലോഗത്തെത്തി. അല്ലാ, ഈ ഞാനെന്നു പറഞ്ഞാലാരാ? ഈ ഞാന്‍ തന്നെ. എന്നെ അറിയത്തില്ലേ? ഛേയ്, മോശം മോശം.

ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. (പേരിനു മാത്രമേ നീളമുള്ളൂ.) ഒരു പാലക്കാടന്‍ (ചില്ലുള്ള പേരുകളാണല്ലോ ഇപ്പോ ബ്ലോഗുകളില്‍ ഹിറ്റ്). +1-ല്‍ പഠിക്കുന്നു. മാതൃഭാഷയുയോടുള്ള സ്നേഹം കൊണ്ട് മലയാളം വിക്കിപീഡിയയിലും സഹോദര സംരഭങ്ങളിലും ഒന്നര വര്‍ഷത്തോളമായി ചുറ്റിത്തിരിയുന്നു. മൈക്രോസോഫ്റ്റ് (പ്രൊപ്പ്രൈറ്ററി) ലഹരിയില്‍ നിന്നും വിമുക്തി നേടാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളുകുടിയന്മാരെപ്പോലെതന്നെ, വിമുക്തി വേണോന്ന് എനിക്ക് തന്നെ നിശ്ചയമില്ല.

വിക്കിപീഡിയനായതുകൊണ്ടും പിന്നെ അല്പം വിവ്വീവി..വിക്കുള്ളതുകൊണ്ടുമാണ് വിക്കനഭി എന്ന പേര്. ഇവിടെ ഞാന്‍ എന്തൊക്കെ എഴുതുമെന്ന് ചോദിച്ചാല്‍… വിക്കി വിശേഷങ്ങള്‍, നാട്ടുവിശേഷങ്ങള്‍, നാട്ടാരുടേ വിശേഷങ്ങള്‍ (തല്ലു കൊണ്ടേ അടങ്ങൂ) അങ്ങനെയങ്ങനെ… എന്തെഴുതിയാലും സാഹിത്യമെഴുതി ആരെയും കൊല്ലാക്കൊല ചെയ്യില്ല എന്ന് ഉറപ്പ് തരുന്നു. അയ്യോ വേണ്ട, അവസാനം പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. ഏതെങ്കിലും കാലത്ത് സുബോധം പോയി വല്ലോമൊക്കെ എഴുതിയാലോ? ഇനി ‘പലരേയും’ പോലെ ഗ്രാന്റായി ബ്ലോഗൊക്കെ തുടങ്ങീട്ട് ചിലന്തിക്ക് വലകെട്ടാനായി വെറുതെ ഇട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ഇപ്പോ ഇത്രേയുള്ളൂ. എന്നെത്തന്നെ ഒരിക്കല്‍കൂടി ബ്ലോഗ് ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിര്‍ത്തുന്നു. നന്ദി, നമസ്കാരം. (എല്ലാരും കയ്യടിച്ചേ, ങ്ഹാ അങ്ങനെത്തന്നെ)

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2009/01/26/namaskaram/trackback/

RSS feed for comments on this post.

13അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

 1. എല്ലാ വിധ ആശംസകളും. ഈ ബ്ലോഗ്ഗ് പോസ്റ്റുകളാല്‍ സമ്പുഷ്ടമാകട്ടെ. അഭിവാദ്യങ്ങള്‍.

 2. ഒരു കാര്യം സൂചിപ്പിക്കുവാന്‍ വിട്ടുപോയി. പണ്ട് ചെ ഗെവേര പറഞ്ഞൊരു കാര്യമുണ്ട്. “ഞാനൊരു വിമോചകനല്ല, വിമോചകരെന്നൊന്നില്ല, ജനങ്ങള്‍ സ്വയം വിമോചിതരാകുന്നു” . അതു പോലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്തിന് എന്നതിനെ പറ്റി പൂര്‍ണ്ണമായും മനസ്സിലാക്കി കഴിയുമ്പോള്‍ സ്വയം പ്രൊപ്രൈറ്ററിയില്‍ നിന്നും വിമോചനം വാങ്ങിക്കൊള്ളും. 🙂

 3. വിവിവിക്കിപ്പീഡിയയിലെ വിക്കനഭിക്ക് ബ്ലോഗിലേക്ക് സ്വാഗതം. ഒബാമക്ക് വിക്കനഭിയുടെ വിക്കിപ്പീഡിയയിലെ വര്‍ക്കിഷ്ടമായി. ധീരാ വീരാ വിക്കനഭി.. ധീരതയോടെ നയിച്ചോളൂ.

  അമേരിക്കക്കു വരുമ്പോള്‍ അറിയിച്ചിട്ടു വരിക. വൈറ്റ് ഹൌസില്‍ ഒന്നു കൂടാം നമുക്ക്. ചീയേഴ്സ്….

 4. പ്രതീഷേട്ടാ, ആശംസകള്‍ക്ക് നന്ദി.
  ഒബാമോ, നന്ദി. ഒരു ഫ്ലൈറ്റ് ടിക്കറ്റ് അയച്ച് തരാമോ?

 5. അഭിഷേക് ഉമ്മന്‍ ജേക്കബ്… പേരിനു നല്ല നീളം. നാട്ടു വിശേഷങ്ങളും നാട്ടാരുടെ വിശേഷങ്ങളും കവിതകളും കഥകളുമെല്ലാമായി കടന്നു വരൂ കടന്നു വരൂ. 🙂

  സ്വാഗതം

 6. സ്വാഗതം!! കൂടുതല്‍ വിശേഷങ്ങള്‍ക്കു് കാത്തിരിയ്ക്കുന്നു. എല്ലാ ഭാവുകങ്ങളും.

 7. no malayalam font in this computer……can’t make out anything but some squares….!!!!!

 8. മത്തായിച്ചോ, പ്രവീണ്‍ ഭായ്, ആശംസകള്‍ക്ക് നന്ദി
  Ershad, read from your computer at home .

 9. ഈ ”പലരേയും” എന്നത് എന്നെ ഉദ്ദേശിച്ചാണ്. എന്നെമാത്രം ഉദ്ദേശിച്ചാണ്….ആരവിടെ..വിക്കി പോലീസേ ഈ കള്ള അഡ്മിനെ അറസ്റ്റ് ചെയ്യ്….

 10. welcome !!!!

 11. Ho aniya nee enne abhimanam kondu veerppu muttikkunnu. bhavukangal!

 12. Great Site and story my bro!
  Cool…. 🙂

 13. ബൂലോകത്തേയ്ക്ക് മറ്റൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുകൂലിയുടെ തുറന്ന അഭിവാദ്യങ്ങള്‍ …!

  സസ്നേഹം.
  ഓപ്പണ്‍ തോട്സ്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: