ഹാവൂ, സധാമാനം

കാത്തിരുന്ന് കാത്തിരുന്ന് കാത്തിരുന്ന് ……. ഒടുവില്‍ അവധിയിതാ വന്നെത്തി! ഇങ്ങെത്തിക്കഴിഞ്ഞപ്പോള്‍.. ഓഹ് വല്യ രസമൊന്നുമില്ല. ആ കാത്തിരിപ്പിനു പിന്നേം ഒരു സുഖമുണ്ടായിരുന്നു.

പരൂക്ഷ
10 കൊല്ലം പഠിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ +1 മൊത്തം ഉഴപ്പി രസിക്കാമെന്ന് ദിവാസ്വപ്നം കണ്ട് നടക്കുമ്പോഴാണ് “പതിനൊന്നാം ക്ലാസിലും പൊതുപരീക്ഷ” എന്ന ബേബിച്ചന്റെ തീരുമാനം ഇടിത്തീയായി തലയില്‍ വന്ന് വീണത്. മഹാ അലമ്പത്തരമായിപ്പോയി 😦 എന്തൊക്കെയായാലും എന്റെ അവസാന നിമിഷപ്പഠിത്തത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. 10 വരെ ഇപ്പരിപാടി വിജയകരമായി നടത്തിപ്പോരുന്നതാണ്, പിന്നെന്താ +1-ലും ആയാല്? പരീക്ഷക്ക് അഞ്ചാറ് ദിവസങ്ങള്‍ മുമ്പ് എന്റെ പുസ്തകങ്ങള്‍ ആദ്യമായി വെളിച്ചം കണ്ടു. എന്നാല്‍ സംഗതി പിശകാണെന്ന് വൈകാതെ മനസിലായി. ഒന്നും തലയില്‍ക്കയറുന്നില്ല. പാഠങ്ങള്‍ മുന്നോട്ട് നീങ്ങുന്നില്ല. ഇനിയെത്ര പേജുണ്ടെന്ന് നോക്കിനോക്കി കുറേ സമയവും പോയി. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പിന്നെ ദൈവത്തെ(ങ്ങളെ) പ്രീതിപ്പെടുത്താനുള്ള ശ്രമമായി. ഓരോ പരീക്ഷക്കും പോകും മുമ്പ് വിക്കി ദൈവങ്ങള്‍ക്ക് ഓരോ ലേഖനങ്ങള്‍ കാണിക്കയര്‍പ്പിച്ചു. ഫ്രീ സോഫ്റ്റ് ദൈവത്തിനായി ഒരു ഗ്നോം ട്രാന്‍സ്ലേഷന്‍ ഫയലുടച്ചു.

കണ്ട ദൈവങ്ങളേയെല്ലാം മനസില്‍ ധ്യാനിച്ച് ആദ്യ പരീക്ഷക്കെത്തി‍. ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ അര-മുക്കാല്‍ ജീവനും പോയി. ദെന്തൂട്ടാ ഈ എഴുതി വച്ചരിക്കണേ? അറബിയോ? കുറേനേരം എന്തെക്കെയോ കുത്തിക്കുറിച്ച് ഇങ്ങറിപ്പോന്നു. മറ്റു പരീക്ഷകളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്റെ സ്വന്തം വിഷയമായി കണക്കാക്കിയിരുന്ന കമ്പ്യൂട്ടര്‍ സയന്‍സു പോലും വിചാരിച്ചത്ര സുഖകരമായില്ല. പിന്നേ ആകെയുള്ള ആശ്വാസം ഒരു റീടെസ്റ്റ് ഉണ്ടായേക്കാമെന്നതാണ്. ഇമ്പ്രൂവ്മെന്റേ ശരണം!!!

പറഞ്ഞു വന്നതിന്റെ ചുരുക്കും ഇങ്ങനെ, പരീക്ഷയെല്ലാം മഹാ കുളമായിരുന്നു. റിസല്‍റ്റ് വരുമ്പോള്‍ ദയവായി ആരും “ഗ്രേഡെത്രെയാ? മാര്‍ക്കെത്രെയാ?” ആദിയായ ചോദ്യങ്ങളൊന്നും ചോദിക്കരുത്. ആകെപ്പാടെ ദൈവങ്ങളുടെ ക്വാട്ടയായ പാതി മാത്രമേ കാണൂ. എന്റെ പാതി ഗോവിന്ദ!

അവധിക്കാലകലാപപരിപാടികള്‍
പ്ലാനുകള്‍ കുറേയുണ്ട്. പക്ഷെ ഒന്നും ഇവിടെപ്പറയുന്നില്ല. ഒന്നും നടപ്പിലാക്കാമെന്ന് പ്രതീക്ഷയില്ലാത്തതുകൊണ്ടു തന്നെ. എന്നാല്‍ ഒരു തീരുമാനം മാത്രം ഭഗീരതന്റപ്പറത്തെ പ്രയത്നം നടത്തിയാണെങ്കില്‍ക്കൂടെ ഞാന്‍ നടത്തിയിരിക്കും.

“ഈ വരുന്ന ജൂണ്‍ ഒന്നിനു സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മയങ്ങിവീഴും മുമ്പ് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 10000 തികഞ്ഞിരിക്കും. ഇത് സത്യം! സത്യം! സത്യം!”

ഡയലോഗ് എപ്പടി? തകര്‍പ്പനല്ലേ?

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2009/03/29/%e0%b4%b9%e0%b4%be%e0%b4%b5%e0%b5%82-%e0%b4%b8%e0%b4%a7%e0%b4%be%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82/trackback/

RSS feed for comments on this post.

3അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

  1. വളരെ ശരിയാ, നമ്മള്‍ അനുഭവിച്ചത് നമുക്കല്ലേ അറിയൂ ????? എന്തായാലും റിസല്ട്ട് നല്ല രസമായിരിക്കും !!! എല്ലാം ദൈ‌വത്തിന്റെ കയ്യില്‍ !! 🙂

  2. daivangalude pakuthi mathi mone. 50% aayille.

  3. അഭി ഇങ്ങനെ പ്രതിജ്ഞയെടുത്ത കാര്യമൊക്കെ ഒന്നറിയിക്കണ്ടെ.. അഡ്മിന്‍ പണി വഴിയിലിട്ടിട്ട് കുറേ ലേഖനങ്ങളെഴുതാന്‍ കൂടാമായിരുന്നു. ഇനി പ്രതിജ്ഞയെടൂക്കുമ്പോള്‍ യൂസര്‍പേജില്‍ അതൊക്കെ ഒന്നു കൊടുക്കണം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: