വിട വിട……

“അമ്മേ വേഗം തിന്നാൻ താ, ഇന്ന് അസംബ്ലിയൊള്ളതാ, ലേറ്റായാൽ…”…..ട്രിങ് ട്രിങ്…..”അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” …“അഭിഷേക് ഉമ്മൻ ജേക്കബ്” …. “ഹാജർ” …“സ്ഥാനാന്തരത്തിന്റെ നിരക്കിനെ പ്രവേഗം എന്ന്..”….“ഡാ, ഒടുക്കത്തെ വെശപ്പ്. ഒരു സമോസ വാങ്ങിത്താ”… “എന്താ അഭിഷേകേ മാർക്ക് കുറഞ്ഞത്? നീയും ഉഴപ്പാൻ..” …. “ഡേയ്, ലവള് കൊള്ളാല്ലോ! ഏത് ക്ലാസിലെയാ?”… “അസൈന്മെന്റ് നാളത്തന്നെ സ്ബ്മിറ്റ് ചെയ്തോണം. അല്ലെങ്കിൽ…”.. “ജനഗണമന….”…ട്രിങ്ട്രിങ്ട്രിങ്……..

പന്ത്രണ്ട് വർഷമായി ദിവസേന കേൾക്കുന്ന ശബ്ദങ്ങൾ. ഇനിയില്ല. അതെ, എന്റെ വിദ്യാലയജീവിതത്തിന് തിരശീല വീണിരിക്കുന്നു 🙂 പന്ത്രണ്ട് വർഷം ചടപടേന്നങ്ങ് പോയി. ഇനി ഞാനൊരു “ഉസ്കൂള് കുട്ടി” അല്ലെന്ന കാര്യം വിശ്വസിക്കാൻ പ്രയാസം.

സ്കൂളെന്നു പറഞ്ഞാൽ എനിക്കൊന്നേയുള്ളൂ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. ഒന്നു മുതൽ +2 വരെ അവിടെത്തന്നെ. നാലു വയസുള്ളപ്പൊൾ എന്നെ വീടിനടുത്തുള്ള ഒരു അംഗണവാടിയിൽ കൊണ്ടു ചേർത്തെങ്കിലും വെറും രണ്ടേ രണ്ട് ദിവസമേ അവിടുത്തെ അഭ്യാസം നീണ്ടുനിന്നുള്ളൂ. ഞാനാരാ മോൻ? മകൻ രണ്ട് വർഷം കഴിഞ്ഞ് സ്കൂളിൽ പോയാൽ മതിയെന്ന് വീട്ടുകാരേക്കൊണ്ട് ഞാൻ പറയിപ്പിച്ചു. അങ്ങനെ, ആറു വയസുള്ളപ്പോളാണ് എന്റെ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നത്.

സ്കൂളിലെ ആദ്യ ദിനം, ഇന്നലെക്കഴിഞ്ഞതുപോലെ അതിപ്പോഴും മനസിലുണ്ട്. ഉവ്വോ? അതോ പലവർഷങ്ങളിലായി മലയാളം പരീക്ഷയിൽ വരുന്ന “നിങ്ങളുടെ ആദ്യ വിദ്യാലയ ദിനത്തേക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ എഴുതുക” എന്ന ചോദ്യത്തിന് ഉത്തരമായി എന്റെ മനസ് കെട്ടിച്ചമച്ചതാണോ? ആവൊ…

അന്ന് രാവിലെ മഴ പെയ്തിരുനെന്നാണ് ഓർമ. പെയ്തിരിക്കണം, അന്ന് പ്രകൃതിക്ക് ഇന്നത്തേപ്പോലെ കാലം തെറ്റിയിരുന്നില്ലല്ലോ. അച്ഛനാണ് സ്കൂളിൽ കൊണ്ട് വിട്ടത്. ഒന്നാം ക്ലാസ് ബി-യിലെ ആദ്യ ബെഞ്ചിൽ എന്നെ കൊണ്ടിരുത്തിയശേഷം അച്ഛൻ മടങ്ങിപ്പോയി.  പുറത്തുള്ളതിനേക്കാൾ ശക്തമായ മഴ ക്ലാസിനകത്ത്, കണ്ണീർ മഴ. “എനിച്ചമ്മേക്കാനനം” എന്നലറിക്കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ പാടുപെടുന്ന അധ്യാപകർ. കാലിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന മക്കളുടെ പിടിവിടുവിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ. ഞാൻ കരഞ്ഞോ?  ഇല്ല. പുറത്തുചാടാൻ വെമ്പി നിൽക്കുന്ന കരച്ചിലിനെ കടിച്ചമർത്തിക്കൊണ്ട് നല്ല കുട്ടിയായി ഞാനിരുന്നു. ടീച്ചർ ഓരോരുത്തരോടായി പേരു ചോദിച്ചു. എന്റെ ഊഴം വന്നപ്പോൾ ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു ,”അബിസേക്..” എന്റെ മുഴുവൻ പേര് അന്നെനിക്കറിയില്ല. പിന്നെ…ടീച്ചർ ഒരു പാട്ട് പഠിപ്പിച്ചെന്ന് തോന്നുന്നു. എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. ‘അച്ഛനെന്നെ ഇവിടെ കളഞ്ഞിട്ട് പോയതാണോ?‘ സ്കൂളിന്റെ മുറ്റത്ത് കണ്ണുംനട്ട് കുറേനേരമിരുന്നു. അതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഓർമയില്ല. ദൂരെ, അച്ഛനും ചേച്ചിയും നടന്ന് വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ബെല്ലടിച്ചതും ബാഗും തൂക്കി പുറത്തേക്കോടി. അന്ന് മുതൽ ഇന്നലെവരെ, ആ നീണ്ട മണിയടിക്കായി കാതോർത്തിരുന്ന ദിനങ്ങൾ, പന്ത്രണ്ട് വർഷങ്ങൾ.

നിറമിഴികളോടെയാണ് അവസാനമായി സ്കൂളിന്റെ പടികളിറങ്ങിയത്. സ്കൂളിനെ പിരിയുന്നതിലുള്ള ദുഃഖം കൊണ്ടൊന്നുമല്ല, അവസാനത്തെ പരീക്ഷ-കണക്ക്-ശരിക്കും കരയിപ്പിച്ച് കളഞ്ഞു ;( കണക്ക് മാത്രമല്ല, സബ്ജക്റ്റ് മൊത്തം കണക്കായിരുന്നു. പരീക്ഷയേപ്പറ്റി പറഞ്ഞ് തുടങ്ങിയാൽ ഇതൊരു കണ്ണീർ സീരിയലായിപ്പോകും. ആഹ്, പോയി തുലയട്ടെ. കഴിഞ്ഞത് കഴിഞ്ഞു. എക്സാം കുളമാക്കിയതിന്റെ കേട് തീർക്കാൻ അവസാനദിവസം കളറുപൊടിയും ഉജാലയും കൂട്ടിക്കുഴച്ച് കണ്ടവന്റെയെല്ലാം മുഖത്ത് വാരിത്തേച്ചു. ആകെപ്പാടെ ഒരു ഹോളി ആഘോഷിച്ചത് പോലെയുണ്ടായിരുന്നു. ഒടുവിൽ പൊലീസ് വന്ന് കണ്ണുരുട്ടിയപ്പോൾ ഞങ്ങൾ പയ്യെ സ്ഥലം കാലിയാക്കി.

സ്കൂൾ വിട്ട് പോകാൻ വിഷമമൊന്നുമില്ലെന്ന് ഒരു ജാഡക്ക് പറയാമെങ്കിലും,.. സത്യമതാണോ? പന്ത്രണ്ട് വർഷം വളരെ വലിയൊരു കാലയളവാണ്. ആ വിദ്യാലയം എന്റെ ജീവിതത്തിലെ പറിച്ച് മാറ്റാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. “പാലക്കാടിന്റെ ചെങ്കോട്ട” എന്റെ രണ്ടാം ഭവനമാണ്. അവിടെനിന്ന് ഞാൻ പലതും കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചു. പുസ്തകത്തിലുള്ളതും ഇല്ലാത്തതും പഠിച്ചു. ഒന്നാം ക്ലാസിൽ കേട്ടെഴുത്തിൽ മൊട്ട വാങ്ങിച്ചപ്പോൾ ആഷ ടീച്ചർ തന്നതു മുതൽ +2-ൽ ഏതോ ഹൈഡ്രോകാർബണിന്റെ പേരു പറയാത്തതിന് കവിത ടീച്ചർ തന്നതുവരെയുള്ള നൂറ് നൂറായിരം ചൂരൽക്കഷായങ്ങൾ ഞാനൊരിക്കലും മറക്കില്ല. അവിടുത്തെ കല്ലും പുല്ലും, ബെഞ്ചും ഡെസ്കും, റേഷനരിയേക്കാൾ നാറുന്ന മൂത്രപ്പുരയും, അഞ്ച് പൈസക്ക് മിഠായി കിട്ടുന്ന കാന്റീനും അങ്ങനെയെല്ലാം…. എന്നുമെന്റെ മനസിന്റെ ഒരു കോണിലുണ്ടാകും. തീർച്ച…

ഇനിയുമെഴുതിയാൽ ഞാൻ ഭയങ്കര സെന്റിയായിപ്പോകും. നിർത്തട്ടെ. എന്റെ പൊന്നാര മിഷൻ സ്കൂളെ…വിട…

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2010/03/29/vida-vida/trackback/

RSS feed for comments on this post.

22അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

 1. hei enne vallathe touch cheytha rechana
  u have a good talent in writing keap it up

 2. ആ ഓപ്പണിങ്ങ് സംഗതി കലക്കി!

 3. അഭിയെ അഭിയാക്കിയ വിദ്യാലയം.. മഹാഭാഗ്യം, എനിക്കും ഈ വിദ്യാലയത്തില്‍ രണ്ട് കൊല്ലം നിങ്ങളുടെ കൂടെ പടിക്കാന്‍ സാധിച്ചു. ഒരിക്കലും മറക്കാന്‍ കഴിയില്ല… കൂട്ടുകാര്‍, കംബയ്നിട് വായനോട്ടം, അടി മേടിച്ച്ത്, കളിയാക്കല്‍……… അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍! വളരെ നന്നായിരിക്കുന്നു, അഭി 🙂

  • yah……………. you will say that… coming from manappullikkavu…. reaching the school at 9 15… discussions about mouse,keyboard,CPU,and cds…and at last lot and lot of chali….
   great……………… but we cannot forget the lunch session alleda…. asheejinte thuppi vekkalum,suppante varalum,ente vellam olippichu vekkalum…. abiyude morum acharum theerkkalum…. odukkam pettennu chemistry lab anu adutha period ennorkumbol chadiyeneettu kai kazhukan odunnathum ellam…(ninakku pinne randu round kai kazhukal anallo…) memories are doing a confusing role…. the make us laugh when we think about the times we cried together….. it make us cry when we think about the times that we laughed together…

   • എന്റമ്മോ അപാര സാഹിത്യം! നീ ഒരു ബ്ലോഗ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

 4. ഒരു ബുദ്ധിമുട്ടും ഇല്ലാതെ, എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന, സ്കൂൾ ജീവിതം, നോസ്റ്റാൾജിക്ക്‌ തന്നെയാണ്‌ അഭി.

  ഉയർച്ചയുടെ പടവുകൾ ഓടികയറുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  Sulthan | സുൽത്താൻ

 5. abhee!!
  ikkarenikkumbo akkareppacha!!!
  i too thot like that.but one day ull understand that school lyf was the best!!!

  ull b mor busy evrywhr else..even nannaayi vaynokkan polum pattoolla!!

  ur starting was awesome.kpitap

 6. that is a great post.. ennu paranju ninne pukazhthan thalkkalam enikkudhesam illa…
  then… moothrappurayil kayarathe mattoru reethiyil ellam adakippidikkunna nee engane athinte nattathe kurichu parayum… randu varshame ninte koode udnayirunnegilum enne nasippikkan ninakkayi…. thanks macha….. “nale nerthe va… kurachu neram ari vevikkam” annu paryan ini nammal orumichu aa class room l irikkilla ennorkkumbol…. oru …. oru cheriya sangadam… marichu theeratha thalukalil evideyo puranda nalla chayangalayi ee ormakal.. nammude chengotta…. oru nalla ormayayai ennum athu manasilundakum…. alle… yah….

 7. അഭിപ്രായങ്ങൾക്ക് വളരെയധികം നന്ദി 🙂
  @വിഷ്ണു: എനിക്ക് പച്ച ഇക്കരെത്തന്നെ, ആ പച്ചപ്പിൽ നിന്നുള്ള വേർപാട് ഇപ്പോൾതന്നെ വളരെ ദുഃഖമുളവാക്കുന്നു.
  @ദാസൻ: നമ്മടെ, മൂത്രപ്പൊരേടേ നാറ്റമടിക്കാൻ അതിനകത്തു കേറണോ? അതിന്റെയൊരു നൂറ് കിലോമീറ്റർ പരിസരത്ത് വന്നാൽ പോരെ? ആരാരെ കേടാക്കിയെന്നാ? എന്നെക്കൊണ്ടൊന്നും പറയിക്കരുത്. സത്യം പറഞ്ഞാൽ നിന്റെ കൂടെയിരുന്ന് കാര്യമായൊന്ന് അരിവേവിക്കാൻ ഇതുവരെ പറ്റിയിട്ടില്ല. ഹ്മ്മ്, ഇനി പറഞ്ഞിട്ടെന്താ…

  • appleum dasanum oral thanneyanu….. pinne…. ente koode ari vevikkan ninne koottathirunnathu mattonnum kondalla…. onnillengilum vevunna ari nokkiyirikkanengilum ippo pattunnundu… if you are with me… I m sure that I will not be able to take a single step for vevikkaling…. thank god… nee ivanu nerthe eneekkanulla manasu koduthilla… allengil ethille ottoyum pidichu… arukkessu…. ethrayethere sipuppukal anu ivan jadangalakki valicherinjirukkunnathu…. koothara..

   • ശരിയാ, ഞാൻ നിന്റെ കൂടെ നിന്ന് അരി വേവിച്ചാൽ പിന്നെ വല്ല അരിമണിയും നിന്റെ പൊട്ടക്കലത്തിൽ ചാടുമോ? എല്ലാം കൂട്ടമായ് വന്ന് എന്റെ സ്വർണക്കലത്തിൽ വീഴില്ലേ? നിന്റെ വികാരം ഞാൻ മനസിലാക്കുന്നു.

 8. രണ്ടുപേരും തല്ലുകൂടി രസിക്കുന്നു ! നിര്‍ത്തീനെടാ! ഹ ഹ 🙂

 9. രചനയെക്കാള്‍ ആ സ്നാപ്പുകള്‍….
  ഓര്‍മ്മകളിലൂടെ….

  Acknowledgments on yet another successful blog.

  വന്ദേ മാതരം.

 10. ശ്രദ്ധയില്‍ പെടാത്ത ഒരു കാര്യം – “ഞാന്‍” സെക്ഷനില്‍ “+2-ഇല്‍ പഠിക്കുന്നു“ എന്നതു മാറ്റാന്‍ സമയമായി… 😦 : ( : ( : ( 😦 : (

  • ശ്രദ്ധയിൽ പെടുത്തിയതിന് നദി….ഇല്ലാ‍ാ‍ാ‍ാ‍ാ…..എനിക്കതിന് കഴിയില്ലാ….. ;(

   • ഹാ… അതെ… എങ്ങനെയാ തോന്ന്വാ….

 11. പന്ത്രണ്ടാം ക്ലാസ്സിലും തല്ലോ? അയ്യേ… നാണക്കേട്…

 12. abhi……..
  really missing the school life…..:(

 13. Dear Abhishek
  Appreciate memories of your school and the language. One thing is sure. Your parents and your favourite teachers are the only people with real concern for you. When you come to the real life you will understand lot of people around you to exploit esp. if you are little extraordinary. If you get a chance to see Adoor gopalakrishnans film ANANTHARAM just see.
  I am a quiet senior surgeon and during this vacation I take my son to my college and teachers who have still great concern. Wish all the best. sanil

 14. Wow. I really loved the way you have entered into the subject. Awesome opening note 😛
  .
  Btw, I must admit the fact that i had undergone similar experiences. And to be frank, I’m extremely sad that my school life will be coming to an end within a short span of time ;(
  .
  Anyway, it happens rt.? So, let’s better tune ourselves according to the new environment. I’m damn sure that you’ll succeed in your life.
  .
  Wishing you a good future.
  .
  Regards
  aMiTh

 15. Fantastic da. Karayikkan vendi thanne erangithirichirikkukayanalle? Oru time machine kittiyirunnenkil ennu veruthe oru wish…..

 16. […] I have written a small blog post saying goodbye to my school life (In malayalam) Please read and comment wikkanabhi.wordpress.com/2010/03/29/vida-vida/ […]


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: