രതിനിർവ്വേദം, അഡൽസൊൺലി 18+

വളരെ ഡെലിക്കേറ്റ് ആയ ഒരു തീം വളരെ സൂക്ഷ്മതയോടെയും ലാളിത്യത്തോടെയും അവതരിപ്പിക്കപ്പെട്ട ഒരു സിനിമയാണ് “രതിനിർവ്വേദം”. ഭരതൻ -പതരാജൻ ടീമിന്റെ ഈ പടം ജനം അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ പുനരാവിഷ്കരണം ഇന്ന് റിലീസാകാൻ പോകുന്നു. ഒരു കമ്പിപ്പടം അഥവാ പോൺ മൂവിയുടെ സ്ഥാനമാണ് മിക്കവരും അതിനു നൽകിയിരിക്കുന്നത്. പലപ്പോഴും ചിത്രത്തിന്റെ പ്രചാരണം ശ്വേതാ മേനോന്റെ “തടിപ്പിച്ച മേദസ്സിൽ”1 ഊന്നിയായിരുന്നു. “കുടുംബത്തിൽപ്പിറന്ന” ആരും ഈ സിനിമ കാണുമെന്ന് തോന്നുന്നില്ല. പരസ്യമായി തീയേറ്ററിൽ പോയി കാണുന്ന കാര്യമാണ് പറഞ്ഞത്, നെറ്റിൽനിന്ന് പൈറേറ്റഡ് കോപ്പി ഡൗൺലോഡ് ചെയ്ത് തലയിൽ മുണ്ടിട്ട് കൊണ്ട് കാണുന്നതല്ല. ലൈംഗികതയോടും അത് പൊതുസദസ്സിൽ ചർച്ചചെയ്യപ്പെടുന്നതിനോടുമുള്ള നമ്മുടെ മനോഭാവത്തിൽ ഉണ്ടായതും ഉണ്ടായിക്കൊണ്ടേയിരിക്കുന്നതുമായ അധോഗതിയുടെ ഒരു പ്രത്യക്ഷ ഉദാഹരണം. ഇതുപോലൊരു വൃത്തികെട്ട കപട സദാചാരബോധം മലയാളികൾക്കല്ലാതെ ലോകത്തിൽ മറ്റൊരു സമൂഹത്തിനും ഉണ്ടെന്ന് തോന്നുന്നില്ല. ‘വിദ്യാഭ്യാസം’ കുറച്ച് കൂടിപ്പോയത് കൊണ്ടാണോ എന്തോ.

1-“തടിപ്പിച്ച മേദസ്സ്” : മലയാളികൾക്ക് ഇഷ്ടം തടിച്ച സ്ത്രീശരീരത്തോടാണെന്നും അതിനാൽ താൻ തടി കൂട്ടാൻ പോവുകയാണെന്നും കുറച്ച് മുമ്പുള്ള ഒരു അഭിമുഖത്തിൽ ശ്വേത പറഞ്ഞിരുന്നു. പറഞ്ഞപോലത്തന്നെ ചെയ്തെന്ന് പഴയ കാമസൂത്രയുടെ പരസ്യവും ഈ സിനിമയുടെ പരസ്യചിത്രങ്ങളും താരതമ്യം ചെയ്താൽ കാണാം.

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2011/06/15/rathinirvedam/trackback/

RSS feed for comments on this post.

3അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

  1. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്. ഹിന്ദിയിൽ ഏറെക്കുറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഇപ്പോ ഹിന്ദിയിൽ ഇറങ്ങുന്ന ഒരു വിധം സിനിമകളൂം “എ” സർട്ടിഫിക്കറ്റുമായാണ് ഇറങ്ങുന്നത് എന്നിരുന്നാലും ആദ്യ കുറച്ചു ദിവസങ്ങളിലെങ്കിലും ഹൗസ് ഫുള്ളായാണ് പടം ഓടുന്നത്. ഒരു അഭിമുഖത്തിൽ എക്ത കപൂർ പറയുന്നതായി കേട്ടിട്ടുണ്ട്, ഇന്റർനെറ്റിൽ പോൺ മൂവികൾ സുലഭമായി കാണാൻ കിട്ടുന്ന ഈ കാലഘട്ടത്തിൽ ആരും സെക്സ് കാണാനായി തീയറ്ററിൽ പോകില്ല എന്ന്. അപ്പോ ഹിന്ദിയിൽ ഇത്തരം സിനിമകൾക്ക് തീയറ്ററിൽ ആളു കൂടുന്നത് തീർച്ചയായും മാറിയ മനോഭാവമായിട്ടാണ് കാണേണ്ടത്. മലയാളത്തിൽ ആളൂ കുറയുന്നത് നേരെ തിരിച്ചും.

    • athe rathi chechi is awesome….. padmarajan is a living legend…..

  2. malayaliyud eparipadi janmasahgam anu


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: