രതിനിർവ്വേദം, അഡൽസൊൺലി 18+

വളരെ ഡെലിക്കേറ്റ് ആയ ഒരു തീം വളരെ സൂക്ഷ്മതയോടെയും ലാളിത്യത്തോടെയും അവതരിപ്പിക്കപ്പെട്ട ഒരു സിനിമയാണ് “രതിനിർവ്വേദം”. ഭരതൻ -പതരാജൻ ടീമിന്റെ ഈ പടം ജനം അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ പുനരാവിഷ്കരണം ഇന്ന് റിലീസാകാൻ പോകുന്നു. ഒരു കമ്പിപ്പടം അഥവാ പോൺ മൂവിയുടെ സ്ഥാനമാണ് മിക്കവരും അതിനു നൽകിയിരിക്കുന്നത്. പലപ്പോഴും ചിത്രത്തിന്റെ പ്രചാരണം ശ്വേതാ മേനോന്റെ “തടിപ്പിച്ച മേദസ്സിൽ”1 ഊന്നിയായിരുന്നു. “കുടുംബത്തിൽപ്പിറന്ന” ആരും ഈ സിനിമ കാണുമെന്ന് തോന്നുന്നില്ല. പരസ്യമായി തീയേറ്ററിൽ പോയി കാണുന്ന കാര്യമാണ് പറഞ്ഞത്, നെറ്റിൽനിന്ന് പൈറേറ്റഡ് കോപ്പി ഡൗൺലോഡ് ചെയ്ത് തലയിൽ മുണ്ടിട്ട് കൊണ്ട് കാണുന്നതല്ല. ലൈംഗികതയോടും അത് പൊതുസദസ്സിൽ ചർച്ചചെയ്യപ്പെടുന്നതിനോടുമുള്ള നമ്മുടെ മനോഭാവത്തിൽ ഉണ്ടായതും ഉണ്ടായിക്കൊണ്ടേയിരിക്കുന്നതുമായ അധോഗതിയുടെ ഒരു പ്രത്യക്ഷ ഉദാഹരണം. ഇതുപോലൊരു വൃത്തികെട്ട കപട സദാചാരബോധം മലയാളികൾക്കല്ലാതെ ലോകത്തിൽ മറ്റൊരു സമൂഹത്തിനും ഉണ്ടെന്ന് തോന്നുന്നില്ല. ‘വിദ്യാഭ്യാസം’ കുറച്ച് കൂടിപ്പോയത് കൊണ്ടാണോ എന്തോ.

1-“തടിപ്പിച്ച മേദസ്സ്” : മലയാളികൾക്ക് ഇഷ്ടം തടിച്ച സ്ത്രീശരീരത്തോടാണെന്നും അതിനാൽ താൻ തടി കൂട്ടാൻ പോവുകയാണെന്നും കുറച്ച് മുമ്പുള്ള ഒരു അഭിമുഖത്തിൽ ശ്വേത പറഞ്ഞിരുന്നു. പറഞ്ഞപോലത്തന്നെ ചെയ്തെന്ന് പഴയ കാമസൂത്രയുടെ പരസ്യവും ഈ സിനിമയുടെ പരസ്യചിത്രങ്ങളും താരതമ്യം ചെയ്താൽ കാണാം.

Advertisements